ഡല്‍ഹിയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും അവശേഷിക്കുന്നില്ല; കൊവിഡ് അവലോകന യോഗം ഇന്ന് വൈകീട്ട്

Update: 2021-04-29 09:01 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിളിച്ചുചേര്‍ത്ത കൊവിഡ് അവലോകന യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.  ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിനേഷനുവേണ്ട വാക്‌സിന്‍ ഒരൊറ്റ ഡോസ് പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെയ് ഒന്നാം തിയ്യതി മുതല്‍ നടക്കാനിരിക്കുന്ന മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. 18 വയസ്സിനു മുകളിലുളളവരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ സജീവ രോഗികളുടെ എണ്ണം 99,752. 20,458 പേര്‍ രോഗമുക്തരായി. 368 പേര്‍ മരിച്ചു. 300 പേര്‍ക്കു മുകളില്‍ മരണം രേഖപ്പെടുത്തുന്നത് ഇത് രണ്ടാം ദിവസമാണ്.