പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന കൊവിഡ് അവലോകനയോഗം ഇന്ന്

Update: 2021-04-19 06:33 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചചേര്‍ക്കുന്ന കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്കു മുമ്പാണ് യോഗം നടക്കുക. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ യോഗം പരിശോധിക്കും. വിവിധ വകുപ്പുകളുടെ തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കും.

പരിശോധന, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ചികില്‍സ എന്നിവയല്ലാതെ കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ എല്ലാ സ്വകാര്യ, പൊതു സംവിധാന ശേഷിയും വാക്‌സിന്‍ ഉല്‍പ്പാദനത്തിന് ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.73 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്തിനുള്ളില്‍ 1619 പേര്‍ മരിക്കുകയും ചെയ്തു.

Tags: