ഉല്‍സവങ്ങള്‍ക്ക് ഇളവ്; പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാം

Update: 2022-02-11 13:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്. ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. പരമാവധി 1500 പേര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അനുമതി ഉണ്ടാവും.

ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി അടക്കമുള്ള ഉത്സവങ്ങളിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.