കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള ആറ് മാസമായി കുറച്ചു

Update: 2022-07-06 13:17 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ക്കിടയിലുളള ഇടവേള ഒമ്പത് മാസത്തില്‍നിന്ന് ആറ് മാസമായി കുറച്ചു. പുതിയ ശാസ്ത്രീയമായ തെളിവുകളുടെ പശ്ചാത്തലത്തിലാണ് ഇടവേളയില്‍ മാറ്റം വരുത്തിയത്.

നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ ദേശീയതലത്തിലെ ടെക്‌നിക്കല്‍ സബ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്.

18-59 വയസ്സുകാര്‍ക്ക് ആറ് മാസമോ 26 ആഴ്ചയോ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ രണ്ടാമത്തെ കൊവിഡ് വാക്‌സിന്‍ സ്വകാര്യവാക്‌സിന്‍ കേന്ദ്രങ്ങളില്‍നിന്ന് സ്വീകരിക്കാം.

60വയസ്സിനു മുകളിലുളളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണിപ്പോരാളികര്‍ക്കും 26 ആഴ്ചയ്ക്കുശേഷം(ആറ് മാസം) സര്‍ക്കാര്‍ കൊവിഡ് സെന്ററുകളില്‍നിന്ന് വാക്‌സിന്‍ സ്വീകരിക്കാം.

Tags:    

Similar News