കൊവിഡ്: രാജ്യത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

Update: 2021-04-02 05:50 GMT

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണും സാമ്പത്തികത്തകര്‍ച്ചയും മൂലം ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിയതോടെ രാജ്യത്തെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലെടുക്കുന്നവരുടെ എണ്ണം 11 കോടിയായി.

2020-21 കാലയളവിലാണ് 11 കോടിയോളം പേര്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുത്തത്. 2006-07 ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നത് ഇതാദ്യമാണ്.

ഏപ്രില്‍ ഒന്നാം തിയ്യതിയിലെ കണക്കുപ്രകാരം 11.17 കോടി പേരാണ് 2020-21 കാലത്ത് തൊഴിലെടുത്തത്. 2019-20 കാലയളവില്‍ ഇത് 7.88 കോടിയായിരുന്നു. 41.75 ശതമാനത്തിന്റെ വര്‍ധന.

2013-14 കാലയളവില്‍ 6.21 കോടിയും 2019-20 കാലയളവില്‍ 7.88 കോടിയുമാണ് ഈ പദ്ധതിപ്രകാരം ജോലി ലഭിച്ചത്. കൊവിഡ് കാലത്ത് നഗരങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ ഗ്രാമങ്ങളില്‍ തിരിച്ചെത്തിയതോടെയാണ് ഇത്ര വലിയ വര്‍ധനയുണ്ടായത്. അതേകദേശം മൂന്ന് കോടിയോളം വരുമെന്നാണ് കണക്ക്.

2020-21 കാലത്ത് 7.54 കുടുംബങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത് 2019-20 കാലത്തെ അപേക്ഷിച്ച് 37.59 ശതമാനത്തിന്റെ വര്‍ധന. ഈ കാലയളവില്‍ അത് 5.48 കോടിയായിരുന്നു. 2010-11ലാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുത്തത്, 5.5 കോടി പേര്‍.

അവസാന ഡാറ്റകൂടി കണക്കിലെടുക്കുമ്പോള്‍ തൊഴിലുറപ്പുമൂലം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കും.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങളിലെ ജോലി ചെയ്യാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസത്തെ തൊഴില്‍ ലഭിക്കും.

2006-07 കാലത്ത് രാജ്യത്തെ 200 പിന്നാക്ക ജില്ലകളിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കിയത്. പിന്നീട് 130 ജില്ലകളിലേക്കുകൂടി വ്യാപിപ്പിച്ചു. 2008-09 മുതല്‍ രാജ്യത്താകമാനം പദ്ധതി വ്യാപിപ്പിച്ചു.

കൊവിഡ് തീവ്രമായിത്തുടങ്ങിയ വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവച്ച തുക ഏറ്റവും ഉയര്‍ന്നതായിരുന്നു. 2020-21 ല്‍ അത് 110,802.05 കോടിയായിരുന്നെങ്കില്‍ 2019-20 കാലത്ത് അത് 68.256.97 കോടിയായിരുന്നു. 62.31 ശതമാനത്തിന്റെ വര്‍ധന.

കൊവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ 40,000 കോടി രൂപകൂടി അധികമായി നീക്കിവച്ചു.

2020-21  ബജറ്റില്‍ 61,500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

Tags:    

Similar News