കൊവിഡ്: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് 50 ലക്ഷം നല്‍കി

Update: 2021-05-17 09:48 GMT

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് 50 ലക്ഷം രൂപ കൈമാറി. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ടാണ് രജനികാന്ത് പണത്തിനുള്ള ചെക്ക് നല്‍കിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സാമൂഹിക അകലവും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കൊവിഡ് വ്യാപനപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു അഡൈ്വസറി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, ഡിഎംകെ എംഎല്‍എ എന്‍ അഴിലന്‍, പാട്ടാളി മക്കള്‍ കച്ചിയുടെ ജി കെ മണി എന്നിവരും സമിതി അംഗങ്ങളാണ്.

തമിഴ്‌നാട്ടില്‍ പ്രതിദിനം ശരാശരി 12000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച 12,450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20,905 പേര്‍ രോഗമുക്തരായി. 303 പേര്‍ മരിച്ചു.

Tags:    

Similar News