ആശങ്കയുര്‍ത്തി കൊവിഡ്; 24 മണിക്കൂറില്‍ സംസ്ഥാനത്ത് മൂന്ന് മരണം

Update: 2025-06-11 06:08 GMT
ആശങ്കയുര്‍ത്തി കൊവിഡ്; 24 മണിക്കൂറില്‍ സംസ്ഥാനത്ത് മൂന്ന് മരണം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2223 ആയി. 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് ആറു പേരാണ്. ഇതില്‍ മൂന്നു പേര്‍ കേരളത്തില്‍ നിന്നുമാണ്. ഇപ്പോള്‍ പടരുന്ന വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നും എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കുമ്പോഴും രാജ്യത്തെ കൊവിഡ് കേസുകള്‍ 7000 കടന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണെമെന്നും ശുചിത്വം പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    

Similar News