കൊവിഡ് പ്രോടോകോള്‍ ലംഘിച്ചു; പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

Update: 2021-08-04 13:35 GMT

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര സ്ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ പോത്തീസില്‍ പരിശോധന നടത്തിയിരുന്നു. പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ ജനങ്ങളെ കയറ്റി സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്. നേരത്തെയും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് പോത്തീസ് നടപടി നേരിട്ടിരുന്നു.

Tags:    

Similar News