രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.42 ശതമാനം; 24 മണിക്കൂറിനുളളില്‍ 2,08,921 പേര്‍ക്ക് രോഗബാധ

Update: 2021-05-26 05:26 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.42 ശതമാനമായി താഴ്ന്നു. രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചതായി കേന്ദ്ര കുടുംബക്ഷേമ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,08,921 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്തിനുള്ളില്‍ 4,157 പേര്‍ രോഗം ബാധിച്ച് മരിച്ചു.

നിലവില്‍ രാജ്യത്ത് 24,95,591 പേരാണ് കൊവിഡ് ചികില്‍സ തേടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 91,191 പേര്‍ രോഗമുക്തരായി. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 11.45 ശതമാനമാണ്.

സജീവരോഗികളുടെ എണ്ണത്തില്‍ മെയ് 10ലെ വര്‍ധനയ്ക്കുശേഷം വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ 2,95,955 പേരാണ് രോഗമുക്തരായത്. ഇതുവരെ 2,43,50,816 പേര്‍ രോഗമുക്തരായിട്ടുണ്ട്. ദേശീയ രോഗമുക്തി നിരക്കും മെച്ചപ്പെട്ട് 89.66 ശതമാനമായി മാറി.

ഇതുവരെ രാജ്യത്ത് 2,71,57,795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24,5,591 പേര്‍ ചികില്‍സയില്‍ തുടരുന്നു. 2,43,50,816 പേര്‍ രോഗമുക്തരായി. 3,11,388 പേര്‍ മരിച്ചു.