രാജ്യത്ത് 41,383 പേര്‍ക്ക് കൊവിഡ്: പോസിറ്റിവിറ്റി നിരക്ക് 3 ശതമാനുതാഴെ

Update: 2021-07-22 05:00 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 41,383 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി 31 ദിവസമായി പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിനു താഴെയാണ്. ആരോഗ്യകുടുംബക്ഷേമ മന്ത്രാലത്തിന്റെ റിപോര്‍ട്ട് പ്രകാരം അത് 2.41 ശതമാനമാണ്.

രാജ്യത്ത് ഇതുവരെ 3,12,57,720 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38,652 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായത് 3,04,29,339 പേര്‍.

രാജ്യത്ത് നിലവില്‍ 4,09,394 സജീവ രോഗികളാണ് ഉള്ളത്. ആകെ കേസുകളുടെ 1.31 ശതമാനം വരും ഇത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 507 പേര്‍ മരിച്ചു. ആകെ മരണങ്ങള്‍ 4,18,987.

ഐസിഎംആറിന്റെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് 45.09 കോടി പരിശോധനകള്‍ നടത്തി. വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 41,78,51,151. 

Similar News