രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മയ്ക്ക് കൊവിഡ്

Update: 2020-11-23 07:39 GMT

ജയ്പൂര്‍ : രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും ദിവസങ്ങളായി മന്ത്രിക്ക് കൊവിഡ് രോഗത്തിന്റെപ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇതേ തുടര്‍ന്നാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം ലഭിച്ചത്.