ഡല്‍ഹി പരിസ്ഥിതി മന്ത്രിക്ക് കൊവിഡ് പോസിറ്റീവ്

Update: 2020-11-26 09:27 GMT

ന്യൂഡല്‍ഹി: ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

നേരത്തെ ഡല്‍ഹി കാബിനറ്റിലെ സത്യേന്ദ്ര ജയ്ന്‍ന് കൊവിഡ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം രോഗവിമുക്തനായി.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,246 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,361 പേര്‍ രോഗമുക്തരായി. 99 പേര്‍ മരിച്ചു.

ഇതുവരെ ഡല്‍ഹിയില്‍ രോഗബാധിതരായവരുടെ എണ്ണം 5,45,787 കടന്നു. 4,98,780 പേര്‍ രോഗമുക്തരായി. 38,287 പേര്‍ സജീവരോഗികളാണ്. 8,720 പേര്‍ മരിച്ചു.

Similar News