ആര്‍എസ്എസ്സ് നാഗ്പൂര്‍ ആസ്ഥാനത്ത് കൊവിഡ് ബാധ: 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Update: 2020-09-19 03:00 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് കൊവിഡ് ബാധ. 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 9 പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. എല്ലാവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇപ്പോള്‍ രോഗബാധയുള്ള എല്ലാവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്.

നേതാക്കളുടെ നില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നാഗ്പൂര്‍ ആസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ഭയ്യജി ജോഷിയും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കിലും ഇപ്പോള്‍ സ്ഥലത്തില്ല.

കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവാന്‍ ഇടയുണ്ടെന്ന വിലയിരുത്തലിന്റെ ഭാഗമായി പ്രദേശവും കെട്ടിടവും അണുവിമുക്തമാക്കി.  

Similar News