ഒമാനില്‍ ഇന്ന് 1,067 പേര്‍ക്ക് കൊവിഡ്: 12 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ച 1067 പേരില്‍ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ്.
മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 74,858 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 1067 പേരില്‍ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചത്തോടെ ആകെ മരണസംഖ്യ 371 ആയി.
അതേസമയം രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 1054 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,061 ആയി. ഇപ്പോള്‍ 570 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് ഒമാന്‍ തങ്ങളുടെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഒരു പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ തുടങ്ങി.