കുംഭമേളയിലും ചാര്‍ധാം തീര്‍ത്ഥാടനത്തിലും കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു; ഉത്തരാഖണ്ഡ് ഹൈക്കോടതി

''ആദ്യം നമ്മള്‍ കുംഭമേള നടത്തി തെറ്റ് ചെയ്തു. പിന്നീട് ചാര്‍ധാം നടത്തി. എന്തിനാണ് നമ്മള്‍ തുടര്‍ച്ചയായി നമ്മളെത്തന്നെ പരിഹസിക്കുന്നത്?

Update: 2021-05-20 12:20 GMT

നൈനിറ്റാള്‍: കുംഭമേളയിലും ചാര്‍ധാം തീര്‍ത്ഥാടനത്തിലും കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിമര്‍ശനം. സാമൂഹ്യ അകലം അടക്കം മാര്‍ഗരേഖ കടലാസില്‍ മാത്രമാണ്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇറക്കുന്നതല്ലാതെ നടപ്പാക്കുന്നില്ലെന്നും രാജ്യത്തെ ലക്ഷകണക്കിന് പേരുടെ ജീവന്‍ വച്ചാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കളിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ആര്‍എസ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.

ചാര്‍ധാം തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പ് സര്‍ക്കാര്‍ അലംഭാവത്തോടെയാണ് കൈകാര്യം ചെയ്തത്. ''ആദ്യം നമ്മള്‍ കുംഭമേള നടത്തി തെറ്റ് ചെയ്തു. പിന്നീട് ചാര്‍ധാം നടത്തി. എന്തിനാണ് നമ്മള്‍ തുടര്‍ച്ചയായി നമ്മളെത്തന്നെ പരിഹസിക്കുന്നത്? ആരാണ് മേല്‍നോട്ടം വഹിക്കുന്നത്? അത് പുരോഹിതര്‍ക്കായി മാറ്റിവച്ചിരിക്കുകയാണോ? പുരോഹിതര്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നാല്‍ എന്താണ് ചെയ്യുക? ചാര്‍ധാമിലേക്ക് പോയി അവിടത്തെ അവസ്ഥ എന്താണെന്നറിയൂ. കേദാര്‍നാഥും സന്ദര്‍ശിക്കൂ.''- ചീഫ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News