കൊവിഡ്: ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല

Update: 2020-12-23 09:27 GMT

മസ്‌കത്ത്: പുതിയ കോവിഡ് വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സയ്യിദി. ഭാവിയില്‍ ഏതെങ്കിലും തലത്തില്‍ അടച്ചിടല്‍ നടപടികള്‍ക്ക് സുപ്രീം കമ്മിറ്റി തീരുമാനമെടുത്താല്‍ ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും രാജ്യം ലോക്ഡൗണിലേക്കു നീങ്ങിയിട്ടില്ല.


പുതിയ വൈറസസ് കൂടുതല്‍ അപകടകാരിയാണെന്ന സൂചനയില്ല. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം ഉറപ്പുവരുത്തുക, വ്യക്തി ശുചിത്വം പാലിക്കുക, കൃത്യമായ ചികിത്സ തേടുക തുടങ്ങിയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.




Tags: