ഇമിഗ്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരന് കൊവിഡ്: നേപ്പാള്‍ വിസ പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു

Update: 2020-08-10 15:31 GMT

കാഠ്മണ്ഡു: നേപ്പാള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നേപ്പാള്‍ വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവച്ചു. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അനിശ്ചിതകാലത്തേക്കാണ് നടപടിയെന്ന് വിദേശകാര്യവിഭാഗം അറിയിച്ചു.

ഇന്ന് വൈകീട്ടാണ്് വിസാ വിഭാഗം അടച്ചപൂട്ടിക്കൊണ്ടുള്ള തീരുമാനമെടുത്തത്. ഇമിഗ്രേഷന്‍ വിഭാഗത്തിലെ 88 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി സമ്പര്‍ക്ക സാധ്യതാപട്ടിക തയ്യാറാക്കിയ ശേഷമേ വിസാ സര്‍വീസുകള്‍ പുനഃരാരംഭിക്കുകയുള്ളുവെന്ന് ഇമിഗ്രേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ രമേശ് കുമാര്‍ കെ സി അറിയിച്ചു.

കൊവിഡ് ലോക്ക് ഡൗണിനു ശേഷം രാജ്യത്ത് തുടരണമെങ്കില്‍ വിസ പുതുക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിനു വിദേശികളാണ് ഇമിഗ്രേഷന്‍ ഓഫിസിനു മുന്നില്‍ വിസ പുതുക്കാന്‍ കാത്തുകെട്ടി നില്‍ക്കുന്നത്. 

Tags:    

Similar News