ഗുജറാത്തിലെത്തുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Update: 2021-03-28 15:00 GMT

അഹമ്മദാബാദ്: അതിര്‍ത്തി കടക്കുന്നവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാത്തെത്തുന്നവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക. അതിര്‍ത്തി കടന്നെത്തുന്നവര്‍ ആര്‍ടി പിസിആര്‍ പരിശോധനയാണ് നടത്തേണ്ടത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുജറാത്തിലേക്ക് പോകുന്നവര്‍ക്കാണ് ആര്‍ ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ഭായി പട്ടേല്‍ പറഞ്ഞു.

പരിശോധന 72 മണിക്കൂറിനുള്ളില്‍ നടത്തിയവരുമായിരിക്കണം.