കൊവിഡ്: രാജ്യത്ത് ഇതുവരെ 1.54 കോടിയിലധികം സാംപിളുകള്‍ പരിശോധിച്ചു

Update: 2020-07-24 11:43 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 1.5 കോടിയിലധികം കൊവിഡ് സാംപിളുകള്‍ (1,54,28,170) പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,801 സാംപിളുകള്‍ പരിശോധിച്ചു.

ഒരു ദശലക്ഷത്തില്‍ 11,179.83 പരിശോധനകള്‍ എന്ന നിലയിലേക്ക് ഇന്ത്യയുടെ പരിശോധന നിരക്ക് ക്രമമായി ഉയര്‍ന്നു. ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചതിന്റെയും (ഇതുവരെ 1290) വ്യാപകമായ പരിശോധന നടത്തുന്നതിനുള്ള കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രമങ്ങളുടെയും ഫലമാണ് ഇത്. അതേസമയം ഐസിഎംആര്‍ നിര്‍ദ്ദേശിച്ച പരിശോധന ക്രമത്തിന്റെ നട്ടെല്ലാണ് ആര്‍ടി-പിസിആര്‍ ലാബുകള്‍. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ലാബുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പൊതു മേഖലയില്‍ 897 ലാബുകളും സ്വകാര്യ മേഖലയില്‍ 393 ലാബുകളുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്.