മുംബൈ: മഹാരാഷ്ട്രയില്‍ 4,304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 95 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 4,678 പേര്‍ രോഗമുക്തരായി. ഇതതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,80,893 ആയി. ഇതില്‍ 17,69,897 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 61,454 സജീവ കേസുകളാണെന്നും 48,434 പേര്‍ ഇതിനോടകം രോഗബാധയെ തുടര്‍ന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.