കൊവിഡ് ലോക്ക് ഡൗണ്‍: പൂനെയിലെ സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചു

Update: 2021-03-12 10:57 GMT

പൂനെ: പ്രതിദിന കൊവിഡ്ബാധ വര്‍ധിച്ച സാഹചര്യത്തില്‍ നാഗ്പൂരിനു പിന്നാലെ പൂനെയും ലോക്ക് ഡൗണിലേക്ക്. പൊതുജനങ്ങള്‍ കൂട്ടംകൂടുന്നതും രാത്രിയില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. അതേസയമം ലോക്ക് ഡൗണ്‍ എന്ന് ഔദ്യോഗിക ഉത്തരവുകളില്‍ സൂചിപ്പിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21വരെ ഏഴ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ള ജില്ലയാണ് പൂനെ. പൂനെയ്ക്കു പുറമെ പതിനാല് താലൂക്കുകളാണ് പൂനെ ജില്ലയിലുള്ളത്.

പുതിയ പ്രഖ്യാപനത്തോടെ പൂനെയില്‍ മാര്‍ച്ച് 3വരെ സ്‌കൂളുകള്‍ അടച്ചിടും. ഹോട്ടലുകള്‍ രാത്രി പത്തുമണി വരെ പ്രവര്‍ത്തിക്കാമെങ്കിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. രാത്രി 11 മുതല്‍ രാവിലെ ആറ് മണിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് അനാവശ്യമായി പൗരന്മാര്‍ക്ക് തെരുവില്‍ കറങ്ങിനടക്കാന്‍ അനുവാദമില്ല.

Tags:    

Similar News