സംസ്ഥാനത്ത് വീണ്ടും കൊവിഡ് കുതിക്കുന്നു; ഇന്ന് 4,459 പേര്‍ക്ക് വൈറസ് ബാധ, 15 മരണം

Update: 2022-06-28 14:43 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 4,459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണവും റിപോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും കൊവിഡ് രോഗികള്‍ ആയിരം കടന്നു. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് റിപോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു.

കോഴിക്കോട് അഞ്ചും എറണാകുളത്ത് മൂന്നും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് വീതവും ആലപ്പുഴയില്‍ ഒന്നും മരണം റിപോര്‍ട്ട് ചെയ്തു. തിരുവനന്തപുരം- 1,081, കൊല്ലം- 382, പാലക്കാട്- 260, ഇടുക്കി- 76, കോട്ടയം- 445, ആലപ്പുഴ- 242, തൃശൂര്‍- 221, പാലക്കാട്- 151, മലപ്പുറം- 85, കോഴിക്കോട്- 223 വയനാട്- 26, കണ്ണൂര്‍- 86, കാസര്‍കോട്- 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് അഞ്ച് പേരും എറണാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ടുപേര്‍ വീതവും ആലപ്പുഴ ജില്ലകളില്‍ ഒരു കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു. അതിനിടെ, സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലിസ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരേ നടപടി ഉണ്ടാവുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.

Tags: