കൊവിഡ് ബാധിച്ച ഗര്‍ഭിണിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി

മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന സമയത്ത് ഗര്‍ഭിണിയുടെ വീട്ടുകാര്‍ എത്തി വാഹനം തടയുകയായിരുന്നു.

Update: 2020-10-19 14:09 GMT

മുസഫര്‍നഗര്‍: കൊവിഡ് ബാധിച്ച ഗര്‍ഭിണിയെ ആംബുലന്‍സ് തടഞ്ഞ് ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ഗര്‍ഭിണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് - 19 ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവിടേക്കു കൊണ്ടുപോകുന്ന വഴിയാണ് ബന്ധുക്കളുടെ ഇടപെടലുണ്ടായത്.

പ്രസവത്തിനായി പ്രാദേശിക ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട യുവതിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മുസഫര്‍നഗര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന സമയത്ത് ഗര്‍ഭിണിയുടെ വീട്ടുകാര്‍ എത്തി വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം ഗര്‍ഭിണിയെയും കൂട്ടി ബന്ധുക്കള്‍ പോയി എന്നാണ് പോലീസ് പറയുന്നത്. കുടുംബാംഗങ്ങളായ മൂന്ന് പുരുഷന്‍മാര്‍ എത്തിയാണ് ആംബുലന്‍സ് തടഞ്ഞത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കേ കോവിഡ് ബാധിതയായ ഗര്‍ഭിണിയുമായി കടന്നു കളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിവിധ കുറ്റങ്ങള്‍ ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News