24 മണിക്കൂറിനിടെ 18,645 രോഗികള്‍; രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്

Update: 2021-01-10 05:11 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,04,50,284 ആയി. മരണസംഖ്യ 1,50,999 ആയി ഉയര്‍ന്നു..

24 മണിക്കൂറിനിടെ 19,299 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തര്‍ 1,00,75,950 ആയി. കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രാഗബാധയുള്ളത്.