കൊവിഡ്: രാജ്യത്ത് 30,005 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 33,494 പേര്‍ക്ക് രോഗമുക്തി

Update: 2020-12-12 06:04 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 98,26,775 ആയി ഉയര്‍ന്നു.

442 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,42,628 ആയി. നിലവില്‍ 3,59,819 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 93,24,328 പേര്‍ ഇതുവരെ ്വോവിഡില്‍നിന്നും മുക്തി നേടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,65,176 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 15,26,97,399 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.