24 മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ്, 37,528 പേര്‍ക്ക് രോഗമുക്തി, രാജ്യത്ത് രോഗബാധിതര്‍ 98 ലക്ഷത്തിലേക്ക്

Update: 2020-12-11 05:31 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,398 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം ആയി, 97,96,7700 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 37,528 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 414 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,42,186 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 92ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 92,90,834 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 3,63,749. പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മരണസംഖ്യ 15,87,437 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു.