നാല് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,164 പേര്‍ക്ക് കൊവിഡ്

Update: 2020-11-17 09:05 GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,164 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 88,74,291 ആയി. നിലവില്‍ 4,53,401 പേരാണ് കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് 82,90,371 പേര്‍ ഇതുവരെ കൊവിഡില്‍നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 449 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് മരണം 1,30,519 ആയി. മഹാരാഷ്ട്രയില്‍ 85,363 പേരും കേരളത്തില്‍ 71,046 പേരും ഡല്‍ഹിയില്‍ 40,128 പേരും ചികില്‍സയില്‍ കഴിയുന്നു