കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

Update: 2020-12-16 16:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി പത്ത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിശ്ചയിച്ചു. രണ്ടു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 450 ആയി.

ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (15), മറ്റത്തൂര്‍ (8, 10), കടവല്ലൂര്‍ (സബ് വാര്‍ഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാര്‍ഡ് 7), കടുകുറ്റി (സബ് വാര്‍ഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂര്‍ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.