മദ്‌റസാധ്യാപകരുടെ കൊവിഡ് ധനസഹായം: അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

Update: 2021-11-15 11:07 GMT

കോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. മദ്‌റസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിനുമുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്തുവരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ www.kmtboard.in വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സംശയ നിവാരണങ്ങള്‍ക്ക് 0495 2966577.

Tags: