പഞ്ചകുല: കൊവിഡ് പ്രതിരോധത്തിന് ശക്തിപകരാന്‍ ഹരിയാന ഗതാഗത വകുപ്പ് മിനി ബസ്സുകള്‍ ആംബുലന്‍സുകളായി പരിവര്‍ത്തിപ്പിക്കുന്നു. ഹരിയാനയിലെ പഞ്ചകുല ജില്ലയില്‍ ആരംഭിക്കുന്ന ഈ പദ്ധതി താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ആദ്യ ഘട്ടത്തില്‍ 110 മിനിബസ്സുകള്‍ ആംബുലന്‍സുകളായി രൂപമാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ജില്ലയിലും 5 ആംബുലന്‍സുകള്‍ വിന്യസിപ്പിക്കാനാണ് പദ്ധതി.
ഗതാഗത വകുപ്പു തന്നെ ഒരു എസി ബസ് ഐസൊലേഷന്‍ കേന്ദ്രമായി മാറ്റിക്കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ ഒരു സംഘം ആംബുലന്‍സുകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ആംബുലന്‍സുകള്‍ ഗതാഗത വകുപ്പിലെ ഡ്രൈവര്‍മാരാണ് നിയന്ത്രിക്കുക. കൂടെ നഴ്‌സുമാരുടെയും പാരമെഡിക്കല്‍ ജീവനക്കാരും ഉണ്ടായിരിക്കുമെന്ന് പഞ്ചകുല ഡിപോ ജനറല്‍ മാനേജര്‍ വിനയ് കുമാര്‍ പറഞ്ഞു.
ഓരോ ആംബുലന്‍സിലും 4 കിടക്കള്‍ ഉണ്ടായിരിക്കും. കൂടാതെ ഡിസ്‌പോസിബില്‍ ബെഡ് ഷീറ്റുകളും രണ്ട് ടൈപ്പ് ബി ഓക്‌സിജന്‍ സിലിണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.