കൊവിഡ്: മുന്‍ കേന്ദ്ര മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ആശുപത്രി വിട്ടു

Update: 2020-12-06 05:51 GMT

ചണ്ഡീഗഢ്: കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ ആശുപത്രി വിട്ടു. ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലായിരുന്നു ഹിര്‍സിമ്രത്തിനെ പ്രവേശിപ്പിച്ചിരുന്നത്.

മോദി മന്ത്രിസഭ പാസ്സാക്കിയ കര്‍ഷക വിരുദ്ധബില്ലിനെതിരേ നിലപാടെുത്താണ് ഹിര്‍സിമ്രത്ത് രാജിവച്ചുപോന്നത്.