ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള ഒമ്പത് പേര്‍ക്ക് കൊവിഡ്; ആശങ്ക വേണ്ടെന്ന് ദേവസ്വം പ്രസിഡന്റ്

Update: 2020-11-28 08:46 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ നടത്തിയ പരിശോധനയില്‍ 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും അതില്‍ 9 പേര്‍ ഡ്യുട്ടിയില്‍ ഉള്ളവരാണെന്നും ദിവസം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. പറഞ്ഞു. സന്നിധാനത്ത് ഇന്നലെ വരെ 13529 തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ആശങ്കപ്പെടേണ്ട കാര്യമൊന്നും ഇപ്പോള്‍ ശബരിമലയില്‍ ഇല്ലെന്നും. സന്നിധാനത്ത് ദിവസവും എത്തുന്ന ഭക്ത്തരുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.