ഡല്‍ഹിയില്‍ 93 പേര്‍ക്ക് കൊവിഡ്; 2 മരണം

Update: 2021-07-02 15:27 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 93 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.13 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഇതുവരെ സംസ്ഥാനത്ത് 14,34,374 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1041 പേര്‍ ചികില്‍സയിലുണ്ട്. 14,08,350 പേര്‍ രോഗമുക്തരായി. 24,983 പേര്‍ മരിച്ചു.

സംസ്ഥാനത്തെ മരണ നിരക്ക് 1.74 ശതമാനമാണ്.

ഡല്‍ഹിയില്‍ മാത്രം 1412 കണ്ടയിന്‍മെന്റ് സോണുകളുണ്ട്.

ഡല്‍ഹിയില്‍ ഇതുവരെ 80,57,875 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി.

ഏപ്രില്‍ 19നാണ് ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.