രാജ്യത്ത് 45,083 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 3.5 ശതമാനം കുറവ് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,759 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.26 കോടിയായി. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് ഇന്നത്തെ രോഗബാധിതരുടെ എണ്ണം. ശനിയാഴ്ച 46,759 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 460 പേര്‍ മരിച്ചിരുന്നു. ആകെ മരണങ്ങള്‍ 4,37,860.
നിലവില്‍ 97.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വിവിധ സംസ്ഥാനങ്ങളിലായി 3,68,558 പേര്‍ ചികില്‍സ തേടുന്നുണ്ട്. സജീവ രോഗികള്‍ ആകെ രോഗബാധിതരുടെ 1.13 ശതമാനം മാത്രമാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ചകളിലും സാധാരണ ദിവസങ്ങളില്‍ രാത്രികളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഉല്‍സവ കാലങ്ങളില്‍ ജനങ്ങള്‍ ഉത്തരവാദിത്തോടെ പെരുമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒപ്പം ഉല്‍സസീസണില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ പശ്ചിമ ബംഗാള്‍ സ്പംബര്‍ 15 വരെ നീട്ടി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73.8 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ 63 കോടി.
