രാജ്യത്ത് 43,509 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.38 ശതമാനം

Update: 2021-07-29 06:11 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 43,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,465 പേരാണ് രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് 3,07,01,612 പേരാണ് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.38 ശതമാനം രേഖപ്പെടുത്തി.

നിലവില്‍ രാജ്യത്ത് 4,03,840 പേരാണ് ചികില്‍സയില്‍ തുടരുന്നത്. ഇത് ആകെ കേസുകളുടെ 1.28 ശതമാനമാണ്.

രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.38 ശതമാനമാണ്. പ്രതിദിന നിരക്ക് 2.52 ശതമാനവും രേഖപ്പെടുത്തി.

ഇതുവരെ രാജ്യത്ത് 46 കോടി പരിശോധനകളാണ് നടന്നത്.

ഇതുവരെ 45,07,06,257 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 24 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നല്‍കിയത് 43,92,697 പേര്‍ക്കാണ്.

50,000ത്തില്‍ താഴെ പ്രതിദിന രോഗബാധ റിപോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി മുപ്പത്തിരണ്ടാമത്തെ ദിവസമാണ്.