രാജ്യത്ത് 42,766 പേര്‍ക്ക് കൊവിഡ്; 1,206 മരണം

Update: 2021-07-10 05:44 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 42,766 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 1,206 പേര്‍ മരിച്ചതായും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 407145 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

രാജ്യത്ത് നിലവില്‍ 4,55,033 പേരാണ് വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ആകെ കൊവിഡ് ബാധിതരുടെ 1.48 ശതമാനമാണ് സജീവ രോഗികള്‍.

രാജ്യത്ത് 45,254 പേരാണ് രോഗമുക്തരായത്. 97.20 മാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഈ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട്.