എറണാകുളം ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കൊവിഡ്; 662 പേര്‍ക്ക് രോഗമുക്തി

Update: 2021-12-25 14:10 GMT

എറണാകുളം: എറണാകുളം ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 420 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്. അതില്‍ ഉറവിടമറിയാത്തവര്‍ 4 പേരുണ്ട്. ഇന്ന് 662 പേര്‍ രോഗമുക്തി നേടി. 

ജില്ലയില്‍ 601 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,253 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13,278 ആണ്. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,062 ആണ് .

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 6,566 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനമാണ്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 117 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 12 ആദ്യ ഡോസും, 105 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 114 ഡോസും, 3 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 53,99,858 ഡോസ് വാക്‌സിനാണ് നല്‍കിയത്. 30,27,475 ആദ്യ ഡോസ് വാക്‌സിനും, 23,72,383 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 48,50,166 ഡോസ് കോവിഷീല്‍ഡും, 5,33,403 ഡോസ് കോവാക്‌സിനും, 16,289 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്. 

Similar News