രാജ്യത്ത് 38,948 പേര്‍ക്ക് കൊവിഡ്; 542 മരണം

Update: 2021-07-16 04:14 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന രോഗബാധ 38,948 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 542 പേരല്‍ രോഗം ബാധിച്ച് മരിച്ചു. 40,026 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 4,12,531 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,01,83,876 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

സജീവ രോഗികള്‍ 4,30,422 ആയി. ആകെ രോഗികളുടെ 1.39 ശതമാനമാണ് സജീവ രോഗികളെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

വെള്ളിയാഴ്ചത്തെ പ്രതിദിന രോഗബാധ വ്യാഴാഴ്ച റിപോര്‍ട്ട് ചെയ്തതിനേക്കാല്‍ 2,857 എണ്ണം കുറവാണ്. മരണത്തിലും 39 എണ്ണം കുറഞ്ഞിട്ടുണ്ട്.

രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ പ്രതിദിന രോഗബാധയില്‍ ചെറിയ വര്‍ധയുണ്ട്. പല സംസ്ഥാനങ്ങളിലും ടൂറിസ്റ്റ് സ്‌പോട്ടുകള്‍ തുറന്നത് രോഗവ്യാപനത്തിന് കാരണമായി.