രാജ്യത്ത് 38,164 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധ 7.2 ശതമാനം കുറവ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,164 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 499 പേര്‍ മരിച്ചു. ഇതുവരെ 3.11 കോടി പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4.14 ലക്ഷം പേര്‍ മരിച്ചു.
ആകെ രോഗബാധിതരില്‍ 13,956 പേരും കേരളത്തിലാണ് തൊട്ടു താഴെ മഹാരാഷ്ട്രയാണ്, അവിടെ 9,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്തെ സജീവ രോഗികളുടെ എണ്ണത്തില്‍ 995 പേരുടെ കുറവുണ്ടായി. 24 മണിക്കൂറിനുള്ളില്‍ 4.21 ലക്ഷം പേരാണ് വിവിധ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി ചികില്‍സ തേടിയത്.
രാജ്യത്ത് ഇതുവരെ 40.64 കോടി പേര്‍ക്ക് ദേശീയ തലത്തില്‍ വാക്‌സിന്‍ നല്‍കി.