ഡല്‍ഹിയില്‍ 3,734 പേര്‍ക്ക് കൊവിഡ്; 82 മരണം

Update: 2020-12-03 18:33 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,734 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,82,058 ആയി. ഇന്ന് മാത്രം 82 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 9,424 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ഡല്‍ഹിയില്‍ ഇന്ന് 4,8314 പേരെ ആശുപത്രികളില്‍ നിന്നും ചികില്‍സാ കേന്ദ്രങ്ങളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 5,43,514 ആയിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ 29,120 സജീവ രോഗികളാണ് ഉള്ളത്.

ആരോഗ്യവകുപ്പ്് പറയുന്നതനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 33,298 കൊവിഡ് പരിശോധകള്‍ നടന്നു.

രാജ്യത്ത്് ഇതുവരെ 95,34,965 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 4,22,943 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു. 89,73,376 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,38,648 പേര്‍ രോഗത്തിനു കീഴടങ്ങി ജീവന്‍ വെടിഞ്ഞു. ഇന്ന് മാത്രം മരിച്ചത് 526 പേരാണ്.

Similar News