അസമില്‍ 169 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനം

Update: 2020-12-04 18:32 GMT

ഗുവാഹത്തി: അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 3,551 ആയി. സംസ്ഥാനത്ത് ഇതുവരെ 2,13,505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,08,964 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 0.59 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.89 ശതമാനമായിട്ടുണ്ട്.

വാക്‌സിന്‍ വിതരണം അടുത്തെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗങ്ങളെ തീരുമാനിച്ചിട്ടുണ്ട്. ആകെ നാല് വിഭാഗങ്ങളാണ് ഉള്ളത്. ഒന്നാമതായി ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ടാമത്തേത് പോലിസും അര്‍ദ്ധസൈനികരും ഉള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകര്‍, മൂന്നാമത് 50 വയസ്സിനു മുകളിലുള്ളവരും നാലാമത് ആളുകള്‍ 50-ല്‍ താഴെയാണെങ്കിലും കടുത്ത അസുഖങ്ങളും പ്രമേഹം പോലുള്ള ഒരു രോഗങ്ങളുമുള്ളവര്‍.