മലപ്പുറം ജില്ലയില്‍ 163 പേര്‍ക്ക് കൊവിഡ്

Update: 2021-03-17 13:42 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് 163 പേര്‍ക്ക്. 177 പേര്‍ ഇന്ന് രോഗമുക്തരായവയി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,18,825 പേരാണ്. 162 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായി. രോഗം ബാധിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒരാളുണ്ട്.

രോഗബാധിതരായി വിവിധ കേന്ദ്രങ്ങളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നവര്‍ 1,791 പേരാണ്. ഇതില്‍ കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 96 പേര്‍ ചികില്‍സതേടുന്നു. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 52, കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 10.

ആകെ നിരീക്ഷണത്തിലുള്ളവര്‍ 16,430. െ

കാവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ 595 പേര്‍ മരിച്ചു.

Tags:    

Similar News