വയനാട് ജില്ലയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-02-24 11:40 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 490 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,632 ആയി. 1,63,776 പേര്‍ രോഗമുക്തരായി. നിലവില്‍ 1,810 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,722 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 911 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 230 പേര്‍ ഉള്‍പ്പെടെ ആകെ 1,810 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 216 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.