ഡല്‍ഹിയില്‍ 124 പേര്‍ക്ക് കൊവിഡ്; ഫെബ്രുവരി 16നു ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ

Update: 2021-06-20 12:15 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ 124 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 0.17 ശതമാനമാണ്. ഫെബ്രുവരി 16നു ശേഷം പ്രതിദിന രോഗബാധയില്‍ ഇത്രയും കുറവനുഭവപ്പെടുന്നത് ഇതാദ്യമാണ്.

ഫെബ്രുവരി 16ന് 94 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 0.17ശതമാനമായിരുന്നു.

കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ ഏഴ് പേരാണ് രോഗം മൂലം മരിച്ചത്. 398 പേര്‍ രോഗമുക്തരായി.

സജീവ രോഗികള്‍ 2091ആണ്. 2020 മാര്‍ച്ച് 11 നു ശേഷം സജീവ രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമാണ്.

ഫെബ്രുവരി 21നായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത്. 98.11 ആയിരുന്നു അന്നത്തെ രോഗമുക്തി നിരക്ക്.