കൊവിഡ് ഭീതി: സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ .മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത് . കൊവിഡ് വ്യാപനം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടെന്ന തീരുമാനമെടുത്തത്.
തീയേറ്ററുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന തീരുമാനത്തോടെ ചലച്ചിത്ര സംഘടനകള്‍ യോജിക്കുകയായിരുന്നു. വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്നും സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്‍ പങ്കെടുത്തു. സിനിമ തീയേറ്ററുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തുറക്കുവാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. അതേസമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.