കൊവിഡ്: വിഖ്യാത ചലച്ചിത്രകാരന്‍ കിം കി ഡുക് അന്തരിച്ചു

Update: 2020-12-11 13:40 GMT

ന്യൂഡല്‍ഹി: പ്രശസ്ത സൗത്ത് കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക് (59)അന്തരിച്ചു. ലാത്വിയയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു.

ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളും വശങ്ങളും വ്യക്തമാക്കുന്ന സിനിമാശൈലികൊണ്ട് പ്രക്ഷേകരെ വിഭ്രമിപ്പിച്ച ചലച്ചിത്രകാരനായിരുന്നു കിം കി ഡുക്.

സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍, 3-അയേണ്‍, പിയാത്ത, സമരിത്തന്‍ ഗേള്‍, ആരോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങള്‍.

രണ്ട് ദശകങ്ങളോളം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും വെനിസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും കാനില്‍ നിന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍വത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഒരിക്കല്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ സുപരിചിതനുമാണ് അദ്ദേഹം.

കൊക്കോഡയിലാണ് ആദ്യ ചിത്രം, 1996ല്‍. 2019 ല്‍ പുറത്തിറങ്ങിയ ഡിസോള്‍വ് അവസാന ചിത്രം.

Tags:    

Similar News