സ്‌കൂളുകളിലെ കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിരീക്ഷണം കര്‍ശനമാക്കി

Update: 2021-02-09 04:52 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്‌കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.


ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഓരോ സ്‌കൂളുകളുടേയും സ്ഥിതിവിലയിരുത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്കരണം ഊര്‍ജിതമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍മാര്‍ ദിവസേന സ്‌കൂളിലെ സ്ഥിതി സംബന്ധിച്ച് ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണം. പൊന്നാനി താലൂക്കില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപരുമടക്കം 262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.




Similar News