കൊവിഡ് വ്യാപനം വര്‍ധിച്ചു: നാല് സംസ്ഥാനങ്ങളിലേക്കുകൂടി പ്രത്യേക കേന്ദ്ര സംഘം
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാല് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മണിപ്പൂര്‍, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം നേരത്തെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
സജീവ കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്.
ഓരോ ടീമിലും മൂന്ന് വിദഗ്ധരാണ് ഉണ്ടാവുക. അവര്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിശോധന, നിരീക്ഷണം, ചികില്‍സ, കൊവിഡ് നിയന്ത്രണം തുടങ്ങിയ വിവിധ ഘടകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദേങ്ങള്‍ നല്‍കും.