കൊവിഡ് വ്യാപനം : പ്രവാസികള്‍ നാട്ടിലേക്കുള്ള ടിക്കറ്റ് റദ്ദാക്കുന്നു

Update: 2021-04-14 14:06 GMT

ദുബയ് : ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായതോടെ നാട്ടിലേക്കുള്ള യാത്ര പ്രവാസികള്‍ നീട്ടിവെക്കുന്നു. പലരും ടിക്കറ്റ് റദ്ദാക്കുന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. നാട്ടിലെത്തിയാല്‍ മടങ്ങിവരവ് പ്രയാസമാകുമെന്ന് ഭയന്നാണ് പലരും ടിക്കറ്റ് റദ്ദാക്കുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതിവേഗത്തിലാണ് സംഭവിക്കുന്നത്.


കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായാണ് പടരുന്നത്. 1.84 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. എന്നാല്‍ ഇതുവരെയും യാത്രാവിലക്കുകളോ അന്താരാഷ്ട്ര യാത്രാ നിബന്ധനകളോ ഇന്ത്യ പുറപ്പെടുവിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ 15 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തേക്കുള്ള പ്രവാസികളില്‍ പലരും ടിക്കറ്റ് റദ്ദാക്കിയതായി ട്രാവല്‍സ് ഉടമകള്‍ പറയുന്നു. യാത്രക്കാര്‍ കുറഞ്ഞതോടെ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിലും കുറവ് വന്നിട്ടുണ്ട്.




Tags:    

Similar News