കൊവിഡ്; ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ഇന്ന്

അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും.

Update: 2021-08-24 03:08 GMT

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ കൂടുമെന്ന മുന്നറിയിപ്പ് പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ഇന്ന്. ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗവും ഇന്ന് ചേരും. നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണോ എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.


ഓണത്തിന് ശേഷമുള്ള വ്യാപനം ഈയാഴ്ച്ചയില്‍ തന്നെ വ്യക്തമാകുമെന്നാണ് കണക്കാക്കുന്നത്.സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് പലയിടങ്ങളിലും ആള്‍ത്തിരക്ക് ഉണ്ടായിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഇന്നലെ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചു.

Tags:    

Similar News